Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Saving Mission

ലക്ഷദ്വീപില്‍നിന്നു കൊച്ചിയിലേക്ക് കോസ്റ്റ് ഗാര്‍ഡിന്‍റെ ജീവന്‍രക്ഷാ ദൗത്യം

കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ അ​​​ഗ​​​ത്തി​​​യി​​​ല്‍നി​​​ന്ന് ഹൃ​​​ദ​​​യാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ച​​​യാ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ​​​യ്ക്കാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ എ​​​ത്തി​​​ച്ച് കോസ്റ്റ് ഗാര്‍ഡിന്‍റെ ജീവന്‍രക്ഷാ ദൗത്യം. ഇ​​​ന്ത്യ​​​ന്‍ കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​തി​​​വേ​​​ഗ മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​വാ​​​ക്വേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ഡോ​​​ര്‍ണി​​​യ​​​ര്‍ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്പ​​​ത്തി​​​യ​​​ഞ്ചു​​​കാ​​​ര​​​നാ​​​യ രോ​​​ഗി​​​യെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്തി​​​ല്‍ മൊ​​​ബൈ​​​ല്‍ ഇ​​​ന്‍റ​​​ന്‍സീ​​​വ് കെ​​​യ​​​ര്‍ യൂ​​​ണി​​​റ്റ്(​​​എം​​​ഐ​​​സി​​​യു) ക്ര​​​മീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി​​​ക​​​ള്‍.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഹൃ​​​ദ​​​യാ​​​ഘാ​​​തമു​​​ണ്ടാ​​​യ​​​ത്. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്ന ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ രോ​​​ഗി​​​ക​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളോ എ​​​യ​​​ര്‍ ആം​​​ബു​​​ല​​​ന്‍സു​​​ക​​​ളോ ആ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ള്ള​​​തെ​​​ങ്കി​​​ലും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സ​​​മ​​​യം ലാ​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​സ്റ്റ് ഗാ​​​ര്‍ഡി​​​ന്‍റെ ഡോ​​​ണി​​​യ​​​ര്‍ വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ത​​​ന്നെ എം​​​ഐ​​​സി​​​യു സ​​​ജ്ജീ​​​ക​​​രി​​​ച്ചു. രാ​​​ത്രി​​​കാ​​​ല​​​ത്തെ കാ​​​ലാ​​​വ​​​സ്ഥാ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ക​​​ട​​​ലി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള യാ​​​ത്ര​​​യും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​നു പ​​​ക​​​രം വേ​​​ഗ​​​മേ​​​റി​​​യ ഡോ​​​ണി​​​യ​​​ര്‍ വി​​​മാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തെ​​​ന്ന് കോ​​​സ്റ്റ് ഗാ​​​ര്‍ഡ് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച രോ​​​ഗി​​​യെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ കോ​​​സ്റ്റ് ഗാ​​​ര്‍ഡ് ഈ ​​​മാ​​​സം ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ഇ​​​വാ​​​ക്വേ​​​ഷ​​​ന്‍ ദൗ​​​ത്യ​​​മാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ അ​​​ഗ​​​ത്തി​​​യി​​​ല്‍നി​​​ന്ന് ന​​​ട​​​ത്തു​​​ന്ന നാ​​​ലാ​​​മ​​​ത്തെ രാ​​​ത്രി​​​കാ​​​ല ദൗ​​​ത്യ​​​വും.

Latest News

Up